Sat, 22 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : District Onam

Idukki

ജി​ല്ലാ ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന് വ​ര്‍​ണാ​ഭ​മാ​യ തു​ട​ക്കം

തൊ​ടു​പു​ഴ: ഇ​ടു​ക്കി ഡാം ​എ​ല്ലാ ദി​വ​സ​വും ജ​ന​ങ്ങ​ള്‍​ക്ക് സ​ന്ദ​ര്‍​ശ​ന​ത്തി​നാ​യി തു​റ​ന്നു​കൊ​ടു​ക്കു​ന്ന​തി​ന് ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി സ​ണ്ണി ജോ​സ​ഫ്. ചെ​റു​തോ​ണി​യി​ല്‍ ജി​ല്ലാ ഭ​ര​ണ​കൂ​ട​വും ജി​ല്ലാ ടൂ​റി​സം പ്രൊ​മോ​ഷ​ന്‍ കൗ​ണ്‍​സി​ലും സം​ഘ​ടി​പ്പി​ക്കു​ന്ന ഓ​ണം വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ടൂ​റി​സം രം​ഗ​ത്തെ പ്ര​ത്യേ​ക​ത​ക​ള്‍ സം​ബ​ന്ധി​ച്ച് ടൂ​റി​സം മ​ന്ത്രി​യെ ധ​രി​പ്പി​ക്കും.

ഇ​ടു​ക്കി പ​ദ്ധ​തി പ്ര​ദേ​ശ​ത്ത് ടൂ​റി​സം കേ​ന്ദ്ര സ​ഹ​ഫ​ണ്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ വി​ക​സി​പ്പി​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി സം​ബ​ന്ധി​ച്ച് അ​തി​വേ​ഗം തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കും.​ഒ​രു ഘ​ട്ട​ത്തി​ല്‍ ഇ​ടു​ക്കി ഡാ​മി​ലെ ജ​ല​നി​ര​പ്പ് 22 ശ​ത​മാ​ന​മാ​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍​ഷം 67 ശ​ത​മാ​നം ഉ​ള്ളി​ട​ത്താ​യി​രു​ന്നു ഇ​ത്. മ​ഴ കി​ട്ടി​യ​തോ​ടെ ജ​ല​നി​ര​പ്പ് 57 ശ​ത​മാ​ന​മാ​യി ഉ​യ​ര്‍​ന്ന​ത് ആ​ശ്വാ​സ​മാ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു.

സ്വ​ദേ​ശി ദ​ര്‍​ശ​ന്‍ പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന ബൃ​ഹ​ത്താ​യ പ​ദ്ധ​തി ജി​ല്ല​യി​ല്‍ യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ന്ന് ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി പ​റ​ഞ്ഞു. കേ​ന്ദ്ര ടൂ​റി​സം വ​കു​പ്പി​ന്‍റെ പ്ര​ത്യേ​ക ഫ​ണ്ട് വി​ഹി​തം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി​യാ​ണ് ഡാ​മി​ന്‍റെ ഇ​ട​തു​ഭാ​ഗ​ത്ത് ഇ​ക്കോ ലോ​ഡ്ജും ലാ​ന്‍​ഡ്‌​സ്‌​കേ​പ്പിം​ഗ് ഉ​ള്‍​പ്പെ​ടെ​യു​ള്ള പ​ദ്ധ​തി​ക​ളും പൂ​ര്‍​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്. അ​തി​ന​നു​ബ​ന്ധ​മാ​യാ​ണ് പു​തി​യ പ​ദ്ധ​തി നി​ര്‍​ദേ​ശ​വും സ​മ​ര്‍​പ്പി​ക്കു​ന്ന​തെ​ന്നും എം​പി പ​റ​ഞ്ഞു.

സ​മ്മേ​ള​ന​ത്തി​നു മു​ന്നോ​ടി​യാ​യി വി​ളം​ബ​ര ഘോ​ഷ​യാ​ത്ര​യും ന​ട​ന്നു. റോ​യി കെ. ​പൗ​ലോ​സ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പ്ര​ഫ. ഷീ​ല സ്റ്റീ​ഫ​ന്‍, ജി​ല്ലാ ക​ള​ക്ട​ര്‍ ഡോ. ​ദി​നേ​ശ​ന്‍ ചെ​റു​വാ​ട്ട്, എ​ഡി​എം മി​നി കെ. ​ജോ​ണ്‍ ഇ​ടു​ക്കി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സാ​ന്ദ്രാ മോ​ള്‍ ജി​ന്നി, വൈ​സ് പ്ര​സി​ഡ​ന്‍റ് എ.​പി. ഉ​സ്മാ​ന്‍, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റു​മാ​രാ​യ ആ​ന്‍​സി തോ​മ​സ്, ബി​ജു നെ​ടു​ഞ്ചേ​രി, ജി​പ്‌​സി ജി​മ്മി, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ഫ്രാ​ന്‍​സി​സ് അ​റ​യ്ക്ക​പ്പ​റ​മ്പി​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up